Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTവൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു; പിന്നാലെ പൊലീസ് അടച്ചു
text_fieldsbookmark_border
മരട്: ഇൗമാസം ഒമ്പതിന് ഉദ്ഘാടനം നിശ്ചയിച്ച വൈറ്റില മേൽപാലത്തിലൂടെ അനധികൃതമായി വാഹനങ്ങൾ കടത്തിവിട്ടു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് പാലത്തിലെ ബാരിക്കേഡ് നീക്കം ചെയ്തതോടെ നിരവധി വാഹനങ്ങൾ പാലത്തിലൂടെ കയറിയിറങ്ങി. അൽപസമയത്തിനകം എത്തിയ പൊലീസ് പാലത്തിൻെറ ഒരുവശം അടച്ചതോടെ പാലത്തിൽ കയറിയ വാഹനങ്ങൾ കുടുങ്ങി. ഇതോടെ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അവസാനം കാര്യമറിയാതെ എത്തിയ വാഹനങ്ങൾ തിരികെ ഓടിച്ച് പോകേണ്ട ഗതികേടിലായി. ആരാണ് പാലം തുറന്നതെന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. പണി പൂർത്തിയായ പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോർ കൊച്ചിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ പൊലീസ് തടഞ്ഞിരുന്നു. ഇതിനുശേഷം വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിരുന്നു. തങ്ങളുടെ സമരത്തിൻെറ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപാലം തുറന്ന് കൊടുത്തതെന്ന് വി ഫോർ കൊച്ചി ഭാരവാഹികൾ പറയുന്നു. പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങൾ പൊലീസ് തടഞ്ഞത് നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വി ഫോർ കൊച്ചി ഭാരവാഹികൾ പറഞ്ഞു. സ്ഥലത്ത് രാത്രി വൈകിയും വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. പാലത്തിൽ അതിക്രമിച്ച് കയറിയവർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story