Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിക്രൂട്ട്െമൻറ്...

റിക്രൂട്ട്െമൻറ് റാലിക്ക്​ പോകാൻ കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസ്

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ ജനുവരി 11 മുതൽ 21 വരെ നടക്കുന്ന റിക്രൂട്ട്െമൻറ് റാലിയിൽ പങ്കെടുക്കാൻ എറണാകുളം ജില്ലയിൽനിന്ന് പോകുന്ന ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവിസ് നടത്തുന്നു. ഉദ്യോഗാർഥികൾ കൂടുതലുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ക്യാമ്പിലെത്താനും മടക്കയാത്രക്കുമായി എറണാകുളം യൂനിറ്റ് ഒരുക്കുന്ന സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ സാഹിബ് അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 7012193494, 9495099908. വനിതകൾക്ക്​ ബീച്ച് റൈഡ് കൊച്ചി: മദേഴ്സ് മൂവ്മൻെറ് ഫോർ സ്പോർട്സ് (മോംസ്) കൂട്ടായ്മയും സ്പോർട്സ് ആൻഡ് മാനേജ്മൻെറ് റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ടും (എസ്.എം.ആർ.ഐ) ചേർന്ന് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ജനുവരി ഒമ്പതിന് ബീച്ച് റൈഡ് സംഘടിപ്പിക്കുന്നു. എറണാകുളം ക്യൂൻസ് വാക് വേയിൽനിന്ന് കുഴുപ്പിള്ളി ബീച്ച് വരെയാണ് ഇരുചക്രവാഹന റൈഡ്. ബീച്ചിൽ വിവിധ കായിക പരിപാടികളും സംഘടിപ്പിക്കും. http://www.smri.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്​റ്റർ ചെയ്യണം. റൈഡ് ഉച്ചക്ക് രണ്ടിന് ഹൈബി ഈഡൻ എം.പി, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർ മിനി ആർ. മേനോൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story