Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇബ്രാഹീംകുഞ്ഞ്​...

ഇബ്രാഹീംകുഞ്ഞ്​ വീണ്ടും ജാമ്യ ഹരജി നൽകി

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ അറസ്​റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ്​ എം.എൽ.എ ഹൈകോടതിയിൽ വീണ്ടും ജാമ്യഹരജി നൽകി. മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര കാൻസർ രോഗ ബാധിതനായ ത​ൻെറ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ്​ ആവശ്യം. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തി​േല പുതിയ ജാമ്യ ഹരജി നൽകാവൂവെന്ന മുൻ ഉത്തരവിലെ വ്യവസ്ഥയിൽ ഇളവ് തേടി കഴിഞ്ഞ ദിവസം ഹരജി നൽകിയിരുന്നു. ഇത്​ പരിഗണിക്കവേ പുതിയ ജാമ്യ ഹരജി നൽകാൻ തടസ്സമില്ലെന്ന് കോടതി വ്യക്​തമാക്കിയിരുന്നു. ഹരജി ബുധനാഴ്​ച ഉച്ചക്ക്​ ശേഷം പരിഗണിക്കും. നേര​േത്ത നൽകിയ ജാമ്യ ഹരജി ഡിസംബർ 14നാണ്​ ഹൈകോടതി തള്ളിയത്​. രോഗം മൂന്നാം ഘട്ടത്തിലാണ്​. ജുഡീഷ്യൽ കസ്​റ്റഡിയിലായതിനാൽ സന്ദർശകർക്ക്​ നിയന്ത്രണങ്ങളുണ്ട്​. ബന്ധുക്കൾക്ക്​ പോലും തന്നെ കാണാൻ ജയിൽ സൂപ്രണ്ടിൻെറ അനുമതി തേടേണ്ട അവസ്​ഥയാണ്​. പാലിയേറ്റിവ്​ പരിചരണത്തിന്​ ഡോക്​ടർമാർ നിർദേശിച്ചാൽ നിലവിലെ സാഹചര്യത്തിൽ സാധ്യമാകില്ലെന്നും ഹരജിയിൽ പറയുന്നു. പാലം നിർമാണ കമ്പനിയായ ആർ.ഡി.എസിന്​ മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിൽ അപാകതയില്ലെന്ന മുൻ ഹരജിയിലെ വാദവും ഉന്നയിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story