Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപതെരഞ്ഞെടുപ്പ്​:...

ഉപതെരഞ്ഞെടുപ്പ്​: നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായി

text_fields
bookmark_border
കൊച്ചി: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പി​ൻെറ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അഞ്ച് പത്രികകളാണ് സമർപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴാണ്. 21 നാണ് തെരഞ്ഞെടുപ്പ്. സ്ഥാനാർഥിയുടെ മരണത്തെതുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. 24,438 കോടി വിതരണം ചെയ്ത്​ ബാങ്കുകൾ കൊച്ചി: ജില്ലയില്‍ നടപ്പ്​ സാമ്പത്തിക വര്‍ഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 24,438 കോടി രൂപ. 9558.39 കോടി മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 4129 കോടി, സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 4149.87 കോടി, ഭവന, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലക്ക്​ 1245.49 കോടി രൂപ എന്നിങ്ങനെ വായ്പയായി നല്‍കി. സെപ്റ്റംബർ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 121996.52 കോടി രൂപയും മൊത്തം വായ്പത്തുക 92339.03 കോടിയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 75.69 ശതമാനം. ജില്ല വികസന കമീഷണര്‍ അഫ്സാന പര്‍വീണി‍ൻെറ അധ്യക്ഷതയില്‍ നടന്ന ജില്ലതല ബാങ്കിങ് സമിതിയുടെ അവലോകന യോഗം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനത്തിന് 2021-22 വർഷത്തേക്ക് നബാർഡ് തയാറാക്കിയ വായ്പ പദ്ധതി രൂപരേഖ എം.എൽ.എ പ്രകാശനം ചെയ്തു. യോഗത്തിൽ ബാങ്കുകളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. ജില്ല ലീഡ് ബാങ്ക് മാനേജര്‍ സി. സതീശ്, റിസര്‍വ് ബാങ്ക് എ.ജി.എം മുരളീ കൃഷ്ണ, നബാര്‍ഡ് ഡി.ഡി.എം അശോക് കുമാര്‍ നായര്‍, മറ്റ് ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story