Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലഞ്ചരക്ക്​​​...

മലഞ്ചരക്ക്​​​ വ്യാപാരത്തി​െൻറ മറവിൽ തട്ടിപ്പ്​; കയറ്റുമതി സ്ഥാപന ഉടമ അറസ്​റ്റിൽ

text_fields
bookmark_border
മലഞ്ചരക്ക്​​​ വ്യാപാരത്തി​ൻെറ മറവിൽ തട്ടിപ്പ്​; കയറ്റുമതി സ്ഥാപന ഉടമ അറസ്​റ്റിൽ കൊച്ചി: മലഞ്ചരക്ക്​​​ വ്യാപാരത്തി​ൻെറ മറവിൽ രണ്ടുകോടിയിലധികം രൂപയുടെ തട്ടിപ്പ്​ നടത്തിയെന്ന പരാതിയിൽ കയറ്റുമതി സ്ഥാപനത്തി​ൻെറ മാനേജിങ്​ ഡയറക്​ടർ അറസ്​റ്റിൽ. കടവന്ത്ര ഡി.ഡി വ്യാപാരഭവനിലെ 'ഹാർലി കാമ്പിൾ' മാനേജിങ്​ ഡയറക്​ടർ അജയകുമാറി​നെയാണ്​ (58)​ തേവര പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട സ്വദേശികളായ അബ്രഹാം പി. സാമുവൽ, ബെന്നി ഡാനിയൽ, മൂവാറ്റുപുഴ സ്വദേശി എം.എം. അസീസ്​ എന്നിവരടക്കം നാലുപേരാണ്​ തട്ടിപ്പിനിരയായത്​. അജയകുമാറി​ൻെറ കമ്പനി നൽകിയ ഓർഡർ അനുസരിച്ച്​ ടൺകണക്കിന്​ കുരുമുളക്​ ശേഖരിച്ച്​ നൽകിയ ഇവർക്ക്​ പറഞ്ഞതനുസരിച്ച്​ പണം നൽകിയില്ലെന്നാണ്​ പരാതി. ഉൽപന്നം നൽകി 10 ദിവസത്തിനകം പണം നൽകാമെന്നായിരുന്നു ധാരണ. അജയകുമാറിനുവേണ്ടി കമ്പനിയിലെ ജീവനക്കാർ സമൂഹത്തിൽ വിശ്വാസ്യതയുള്ള ഇടനിലക്കാർ വഴിയാണ്​ ഇടപാടുകൾ ഉറപ്പിച്ചിരുന്നത്​. ചിലർക്ക്​ ആദ്യ ഇടപാടുകളിൽ പണം കൃത്യമായി നൽകിയെങ്കിലും പിന്നീട്​ കമ്പനി നൽകിയ ചെക്കുകൾ മടങ്ങി. സാമുവലിന്​ ഒരു കോടിയോളം രൂപയും ബെന്നി ഡാനിയലിന്​ 22.57 ലക്ഷവും അസീസിന്​ 21.50 ലക്ഷവും മറ്റൊരാൾക്ക്​ 50 ലക്ഷത്തിലധികവും നൽകാനുണ്ട്​. ഫോൺ വിളിച്ചാൽ എടുക്കാതായതോടെയും പണം ചോദിച്ചവർക്കെതിരെ കള്ളക്കേസ്​ കൊടുക്കുകയും ചെയ്​തതോടെയാണ്​ വ്യാപാരികൾ പൊലീസിൽ പരാതി നൽകിയത്​. ആസൂത്രിത തട്ടിപ്പാണ്​ പ്രതി നടത്തിയതെന്നും തങ്ങൾക്ക്​ തരാനുള്ള പണം ഉപയോഗിച്ച്​ കമ്പനി അധികൃതർ ആഡംബര ജീവിതമാണ്​ നയിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ അപേക്ഷ നൽകാൻ പൊലീസ്​ ആ​ലോചിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story