Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTനൗഷാദ് അസോസിയേഷൻ സംഗമം
text_fieldsbookmark_border
കൊച്ചി: നൗഷാദ് എന്ന പേരുകാരുടെ സംഘടനയായ നൗഷാദ് അസോസിയഷൻ ജില്ല പ്രതിനിധി സംഗമം ആലുവ അന്നപൂർണ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻറ് നൗഷാദ് ആലവി പാലക്കാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് ചെമ്പറക്കി അധ്യക്ഷത വഹിച്ചു. നൗഷാദ് ഫൈസി പട്ടിമറ്റം, നൗഷാദ് പെരിന്തൽമണ്ണ, നൗഷാദ് കരാടി, നൗഷാദ് എ.എം.എൻ, നൗഷാദ് കൊല്ലം എന്നിവർ സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച നൗഷാദുമാർക്ക് സ്വീകരണം നൽകി. നൗഷാദ് നെല്ലിക്കുഴി സ്വാഗതവും നൗഷാദ് തമ്മനം നന്ദിയും പറഞ്ഞു. രക്ഷാധികാരിയായി നൗഷാദ് ഫൈസി പട്ടിമറ്റം പ്രസിഡൻറായി നൗഷാദ് ഇ.എച്ച് ചെമ്പറക്കി, വൈസ് പ്രസിഡൻറുമാരായി നൗഷാദ് തമ്മനം, നൗഷാദ് മുടിക്കൽ, നൗഷാദ് മുപ്പത്തടം, നൗഷാദ് പടയത്ത്, സെക്രട്ടറിയായി നൗഷാദ് നെല്ലിക്കുഴി, ജോയൻറ് സെക്രട്ടറിമാരായി നൗഷാദ് തുരുത്ത്, നൗഷാദ് വാണിയപ്പുറം, നൗഷാദ് പാനായിക്കുളം, നൗഷാദ് മേതല ട്രഷററായി നൗഷാദ് എളമക്കര എന്നിവരെയും തെരഞ്ഞെടുത്തു. നെല്ലിക്കുഴി പീസ് വാലിയിലേക്കുള്ള ധനസഹായം ജില്ല പ്രസിഡൻറ് നൗഷാദ് ചെമ്പറക്കി പീസ് വാലി ചെയർമാൻ അബൂബക്കർ ഹാജിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story