Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ-ഓട്ടോ വാങ്ങാൻ വായ്പ

ഇ-ഓട്ടോ വാങ്ങാൻ വായ്പ

text_fields
bookmark_border
കൊച്ചി: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ വ്യവസായ വകുപ്പിന്​ കീഴിലെ കേരള ഓട്ടോ മൊബൈല്‍സ് ഇ- ഓട്ടോറിക്ഷ വാങ്ങാൻ വായ്പ നല്‍കുന്നു. മൂന്നുലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക്​ ആറുശതമാനമാണ് പലിശ. 30,000 രൂപ സബ്‌സിഡി ലഭിക്കും. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരുബാറ്ററിയില്‍നിന്ന് 80 മുതല്‍ 90 കി.മീ. വരെ മൈലേജ് ലഭിക്കും. ജില്ലയിലെ 18നും 55നും ഇടയില്‍ പ്രായമുള്ള പട്ടികജാതി-വര്‍ഗ വിഭാഗത്തിൽപെട്ടവർക്ക്​ അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 3.50 ലക്ഷം കവിയരുത്​. ഫോൺ: 0484 2302663, 9400068507. പ്രമാണ പരിശോധന കൊച്ചി: കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി ടൈപിസ്​റ്റ്​ (കാറ്റഗറി നമ്പര്‍ 84/2018) തസ്തികയിലേക്ക് പി.എസ്​.സി എറണാകുളം മേഖല ഓഫിസില്‍ പ്രമാണ പരിശോധന നവംബര്‍ ഒമ്പത്, 10 തീയതികളില്‍ നടത്തും. കെ ടെറ്റ്; സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നുമുതല്‍ കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ കെ ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്​ നവംബര്‍ നാല്​ മുതല്‍ 18 വരെ ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. കാറ്റഗറി മൂന്ന്: നവംബര്‍ നാലു മുതല്‍ ആറു വരെ രാവിലെ 10.30 വരെ. കാറ്റഗറി രണ്ട്: നവംബർ ഒമ്പതുമുതല്‍ 11 വരെ രാവിലെ 10.30 മുതല്‍ 3.30 വരെ. കാറ്റഗറി ഒന്നും നാലും: നവംബർ 12 മുതല്‍ 13 വരെ രാവിലെ 10.30 മുതല്‍ 3.30 വരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story