Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനത്തോട്ടിലെ...

സീനത്തോട്ടിലെ വെള്ളക്കെട്ട്: ഷേണായ് റോഡിൽ കലുങ്ക് നിർമിക്കാൻ ഹൈകോടതി നിർദേശം

text_fields
bookmark_border
കൊച്ചി: കലൂർ സീനത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കലൂർ ഷേണായ് റോഡിലെ പൈപ്പ് പൊളിച്ചുനീക്കി രണ്ടുമീറ്റർ വീതിയിലും മൂന്നുമീറ്റർ ആഴത്തിലും കലുങ്ക് നിർമിക്കണമെന്ന് ഹൈകോടതി. വെള്ളക്കെട്ട് പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് ഇൗ റോഡിലെ താമസക്കാരനായ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസ് ഉൾപ്പെടെ നൽകിയ ഹരജികളിലാണ് സിംഗിൾ ബെഞ്ച്​ നിർദേശം. സീനത്തോട് അവസാനിക്കുന്ന കതൃക്കടവ് റെയിൽ​േവ കനാൽ ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾക്കടിയിൽ സ്ഥാപിച്ച ചെറിയ പൈപ്പിലൂടെയാണ് മഴയിൽ ഒഴുകിയെത്തുന്ന വെള്ളം റെയിൽ​േവ കനാലിലേക്ക് പോകുന്നത്. ഇതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. കോടതി നിർദേശപ്രകാരം 9.60 കോടിയുടെ എസ്​റ്റിമേറ്റ് തയാറാക്കി ജല അതോറിറ്റി നഗരസഭക്ക്​ നൽകുകയും തുക അനുവദിക്കാൻ കൊച്ചി നഗരസഭ കൗൺസിൽ തീരുമാനിക്കുകയും ചെയ്​തിരുന്നു. ഇൗ തുക ഒരുമാസത്തിനകം നൽകണമെന്നും മൂന്നുമാസത്തിനകം ജല അതോറിറ്റി പൈപ്പുകൾ ഉയർത്തുന്ന ജോലി പൂർത്തിയാക്കണമെന്നും ഹൈകോടതി നിർദേശിച്ചു. പണം ലഭിച്ചാലുടൻ പണി തുടങ്ങാമെന്ന് ജല അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story