Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവണ്ടിച്ചെക്ക് കേസിൽ...

വണ്ടിച്ചെക്ക് കേസിൽ എൻ.സി.പി നേതാവിന് തടവുശിക്ഷ

text_fields
bookmark_border
കളമശ്ശേരി: വണ്ടിച്ചെക്ക് കേസിൽ എൻ.സി.പി നേതാവിന് ഒരു വർഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. എൻ.സി.പി സംസ്ഥാന സെക്രട്ടറി ഏലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ഇ.എ. ജയകുമാറിനെയാണ് (ജയൻ പുത്തൻപുരയ്ക്കൽ) കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. നോർത്ത് കളമശ്ശേരി പാതിരക്കാട്ട് ക്ഷേത്രം റോഡ് വിസ്മയത്തിൽ എസ്. സച്ചിദാനന്ദൻ നൽകിയ കേസിലാണ് വിധി. പിഴ സംഖ്യ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം തുക പരാതിക്കാരന് കൈമാറണമെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story