Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലാരിവട്ടം...

പാലാരിവട്ടം കുരുക്കേറെയില്ല; പണി തുടരുന്നു

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം പാലം പുനർനിർമാണ ഭാഗമായി സ്ലാബ്​ മുറിച്ചുമാറ്റുന്നത്​ പുരോഗമിക്കുന്നു. ഇടപ്പള്ളി ഭാഗത്തുനിന്ന്​ പത്താമത്തെ സ്​പാനാനിലാണ്​ നിലവിൽ മുറിക്കൽ നടക്കുന്നത്​. മൂന്നര ദിവസമെങ്കിലും വേണ്ടിവരും ഇവി​ടുത്തെ സ്ലാബുകൾ പൂർണമായി മുറിച്ചുമാറ്റാൻ. ഇതി​ൻെറ കൈവരികൾ പൂർണമായി മുറിച്ചുമാറ്റി. രണ്ട്​ സ്​പാനി​ൻെറ വലുപ്പത്തിൽ സ്ലാബ്​ മുറിച്ചുമാറ്റിയാൽ ഒരു പിയർ പുറത്തുവരും. തുടർന്ന്​ പിയറി​ൻെറ ജാക്കറ്റിങ്​ ഉൾപ്പെടെ പണി തുടങ്ങുകയാണ്​ ലക്ഷ്യം. ഡയമണ്ട്​ കട്ടർ ഉപയോഗിച്ചാണ്​ സ്ലാബുകൾ മുറിച്ചുനീക്കുന്നത്​. പൊളിക്കലി​ൻെറ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ കുരുക്ക് അനുഭവപ്പെടുന്നില്ല. കാക്കനാട് ഭാഗത്തുനിന്ന്​ വരുന്നവർ പാലത്തിനു മുമ്പായി വൈറ്റില ഭാഗത്തേക്ക് ഇടതു തിരിഞ്ഞ്​, കലൂർ ടയേഴ്സിനു സമീപം യുടേൺ എടുത്താണ് തിരികെ പാലാരിവട്ടം ഭാഗത്തേക്കെത്തുന്നത്. എറണാകുളം ഭാഗത്തുനിന്ന്​ വരുന്നവർ സിഗ്​നൽ ജങ്​ഷനിൽവെച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിഞ്ഞ് കുക്കറി റെസ്​റ്റാറൻറിനു സമീപം യുടേൺ എടുത്താണ് തിരികെ കാക്കനാട് ഭാഗത്തേക്ക് എത്തുന്നത്. ഗതാഗതക്കുരുക്ക് കാര്യമായി ഇല്ലെങ്കിലും പൊടിശല്യമുണ്ട്​. വെള്ളം നനക്കുന്നുണ്ടെങ്കിലും സ്ലാബുകൾ മുറിക്കുമ്പോഴും മറ്റും പൊടി ഉയരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story