Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപറേഷൻ പി ഹണ്ട്: റൂറൽ...

ഓപറേഷൻ പി ഹണ്ട്: റൂറൽ ജില്ലയിൽ ആറുപേര്‍ അറസ്‌റ്റില്‍

text_fields
bookmark_border
ആലുവ: ഓപറേഷൻ പി ഹണ്ടി​ൻെറ ഭാഗമായി നടന്ന പരിശോധനയില്‍ റൂറൽ ജില്ലയിൽ ആറുപേരെ അറസ്‌റ്റ് ചെയ്തു. 22 പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൊടികുത്തിമല നടുപ്പറമ്പിൽ അബ്​ദുൽ ജലീൽ (37), ചെറിയ പള്ളംതുരുത്ത് പഞ്ഞിക്കരവീട്ടിൽ അഖിൽ ജോസ് (18), സോണാപ്പൂർ സ്വദേശി ഇനുൽ ഹഖ് (29) മഴുവന്നൂർ മേലേക്കുടിയിൽ ആഖിലേഷ് (23), ചേലാമറ്റം ഒക്കൽ അമ്പാട്ട് വൈഷ്‌ണവ് സന്തോഷ് (22), വേങ്ങൂർ വടൂപ്പാടം കുറുപ്പംകുന്നേൽ അഭിജിത് (26) എന്നിവരാണ് റൂറൽ പൊലീസി​ൻെറ പിടിയിലായത്. ഇവരിൽനിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉൾപ്പെട്ട നഗ്​നവിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചു​െവക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമനടപടിക്ക് വിധേയമാക്കുന്നതാണ് ഓപറേഷൻ പി ഹണ്ട്. ജില്ല പൊലീസ് മേധാവി കെ. കാർത്തികി​ൻെറ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story