Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചികിത്സക്ക്​ വലഞ്ഞ്​...

ചികിത്സക്ക്​ വലഞ്ഞ്​ കോവിഡ്ഇതര രോഗികൾ

text_fields
bookmark_border
കൊച്ചി: ​കോവിഡ്​ രോഗികളെക്കൊണ്ട്​ ആശുപത്രികൾ നിറഞ്ഞതോടെ കോവിഡ്​ ഇതര അസുഖങ്ങളുമായി എത്തുന്നവരുടെ ദുരിതം അവസാനിക്കുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രി കോവിഡ്​ ആശുപത്രിയായി മാറ്റിയതിനാൽ കഴിഞ്ഞ കുറെ മാസമായി കോവിഡ്​ രോഗികളെ മാ​​ത്രമാണ്​ ചികിത്സിക്കുന്നത്​. ജനറൽ മെഡിസിൻ ഉൾപ്പെടെ മറ്റ്​ വിഭാഗങ്ങളെല്ലാം ജനറൽ ആശുപത്രിയിലേക്ക്​ മാറ്റിയിരിക്കുകയാണ്​. ജനറൽ ആശുപത്രിയാക​ട്ടെ, നിന്നുതിരിയാനിടമില്ലാതെ രോഗികളെക്കൊണ്ട്​ നിറഞ്ഞിരിക്കുയാണ്​. മെഡിക്കൽ കോളജിൽ പ്രവർത്തിച്ചിരുന്ന അർബുദവിഭാഗവും ജനറൽ ആശുപത്രിയിലാണ്​ പ്രവർത്തിക്കു​ന്നത്​. അതിനാൽ അർബുദ ചികിത്സ​െക്കത്തുന്നവരും ദുരിതം അനുഭവിക്കുകയാണ്​. കോവിഡ്​ ബാധിതർ ദിനംപ്രതി വർധിക്കുന്നതിനാൽ മെഡിക്കൽ കോളജിൽ കിടക്കകൾ ഇപ്പോൾ ഒഴിവില്ല. അതിനാൽ ചില സ്വകാര്യ ആശുപത്രികളും കോവിഡ്​ ചികിത്സ ആരംഭിച്ചിട്ടുണ്ട്​. അതിനാൽ മറ്റ്​ രോഗികളെ ഇവിടെയും പ്രവേശിപ്പിക്കുന്നില്ല. അതും തിരിച്ചടിയായിരിക്കുകയാണ്​. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ചതും മഞ്ചേരിയിൽ രണ്ട്​ ഗർഭസ്ഥശിശുക്കൾ മരിച്ചതും ആശുപത്രികളിൽ മറ്റ്​ ചികിത്സകൾ നിഷേധിക്കുന്നത്​ കാരണമാണെന്ന്​ പരാതി ഉയർന്നിട്ട​ുണ്ട്​. കോവിഡിനൊപ്പം മറ്റ്​ രോഗങ്ങളുടെ ചികിത്സയും തടസ്സമില്ലാതെ മുന്നോട്ടു​കൊണ്ടുപോകുമെന്ന്​ സർക്കാറും ആരോഗ്യവകുപ്പും നിരന്തരം പ്രസ്​താവനകൾ പുറപ്പെടുവി​ക്കുന്നുണ്ടെങ്കിലും പല ആശുപത്രികളും രോഗികൾക്കുമുന്നിൽ വാതിൽ കൊട്ടിയടക്കുകയാണ്​. കോവിഡ്​ ആശുപത്രിയായി മാറ്റിയ കളമശ്ശേരി മെഡിക്കൽ കോളജിൽ ഒ​േട്ടറെ സൗകര്യവും ഡോക്​ടർമാരുടെ സേവനവും വേറെയുണ്ടെങ്കിലും മറ്റ്​ രോഗികൾക്ക്​​ കർശന വിലക്കാണ്​. എന്നാൽ, ഗൈനകോളജി വിഭാഗം പ്രവർത്തിക്കുന്നുണ്ട്​. അർബുദബാധിതർക്ക്​ കൊച്ചി കാൻസർ സൻെററിൽതന്നെ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും താങ്ങാവുന്നതിലുമപ്പുറം നിരക്ക്​ നൽകി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുമാകാത്ത അവസ്ഥയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story