Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വിഫ്റ്റ് ബസിനുനേരെ...

സ്വിഫ്റ്റ് ബസിനുനേരെ ആക്രമണം

text_fields
bookmark_border
ബംഗളൂരു: ബംഗളൂരുവിൽനിന്ന്​ മൂന്നാറിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനു നേരെ മൈസൂരുവിനടുത്ത മാണ്ഡ്യയിൽ ആക്രമണം. തിങ്കളാഴ്ച വൈകീട്ട് നാലിന് പുറപ്പെട്ട കെ.എൽ. 15 എ 2377 ബസിന്​ നേരെ വൈകുന്നേരം 5.30 ന് എലിയൂര്‍ സര്‍ക്കിളിലായിരുന്നു സംഭവം. പിറകെവന്ന കാറിന്​ സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ബസിന്‍റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. സ്വിഫ്​റ്റ്​ ഡ്രൈവര്‍ സനൂപിനെയും മർദിച്ചു. കാറിൽ വന്നയാളും പിന്നാലെ ബെക്കിലെത്തിയ യുവാവുമാണ് അക്രമത്തിനു​ പിന്നിൽ. പൊലീസില്‍ പരാതി നല്‍കി​. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. പ്രതിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. കേരള ബസുകൾക്കു​നേരെ മാണ്ഡ്യയിലും സമീപപ്രദേശങ്ങളിലും ഇത്തരം അക്രമസംഭവങ്ങൾ വ്യാപകമാണ്​. സംഭവത്തിൽ ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകം പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story