Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ ഓണക്കിറ്റ്...

ജില്ലയിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

text_fields
bookmark_border
ജില്ലയിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
cancel
കാക്കനാട്: ഓണക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷതവഹിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ സെപ്റ്റംബർ ഏഴുവരെയാണ് വിതരണംചെയ്യും. ജില്ല സപ്ലൈ ഓഫിസർ ബി. ജയശ്രീ, സപ്ലൈകോ റീജനൽ മാനേജർ പി. ലീലകൃഷ്ണൻ, തൃക്കാക്കര നഗരസഭ അംഗം ഉണ്ണി കാക്കനാട്, താലൂക്ക്​ സപ്ലൈ ഓഫിസർമാർ, റേഷൻ വ്യാപാരികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story