Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:10 AM IST Updated On
date_range 23 Aug 2022 1:10 AM IST'കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണം'
text_fieldsbookmark_border
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ 36 മണിക്കൂറായി കുടിവെള്ളം ലഭിക്കാത്തതിന്റെ കാരണമായ മരടിലെ ലൈൻ തകരാർ വെറും ആറ് മണിക്കൂർ കൊണ്ട് തീർക്കാമായിരുന്നതാണെന്ന് റെസിഡന്‍റ്സ് അപക്സ് കൗൺസിൽ എറണാകുളം (റെയ്‌സ് ) വർക്കിങ് പ്രസിഡന്‍റ് കെ.എം. ഹുസൈൻ പറഞ്ഞു. ഈ തകരാർ മൂന്നു ദിവസം കഴിഞ്ഞിട്ടും പരിഹരിക്കാത്തത് ഉദ്യോഗസ്ഥന്മാരുടെയും കോൺട്രാക്ടറുടെയും അനാസ്ഥ കൊണ്ടാണ്. യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കേണ്ട ഈ ജോലി വെറും രണ്ട് ജീവനക്കാരെ കൊണ്ടാണ് ഇവർ ചെയ്യിപ്പിക്കുന്നത്. പണി പൂർത്തിയാക്കാതെ ഈ ജീവനക്കാർ തിരികെ പോകുകയും ചെയ്തു. തീർത്തും നിരുത്തരവാദിത്തമായി പ്രവർത്തിച്ച ഈ കോൺട്രാക്ടറെ കരിമ്പട്ടികയിൽപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story