Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് നിർമാണം...

റോഡ് നിർമാണം പാതിവഴിയിൽ; സഹികെട്ട് വീട്ടമ്മമാർ റോഡ് ഉപരോധിച്ചു

text_fields
bookmark_border
റോഡ് നിർമാണം പാതിവഴിയിൽ; സഹികെട്ട് വീട്ടമ്മമാർ റോഡ് ഉപരോധിച്ചു
cancel
മട്ടാഞ്ചേരി: നഗരസഭ അഞ്ചാം ഡിവിഷനിൽ പുതിയ റോഡ് മേഖലയിൽ റോഡ് നിർമാണം നിലച്ചതോടെ പൊടിശല്യവും യാത്രാ ദുരിതവും രൂക്ഷമായി. പൊറുതിമുട്ടിയ വീട്ടമ്മമാർ റോഡ് ഉപരോധിച്ചു. മാസങ്ങളായി മേഖലയിൽ റോഡ് നിർമാണം ഇഴയുകയാണ്. നിലവിൽ തടസ്സപ്പെട്ട അവസ്ഥയിലുമാണ്. റോഡിൽ മെറ്റലും പൊടിയും പാകിയതിനാൽ അപകടങ്ങളും പതിവാണ്. ഗതാഗതമുള്ള പ്രധാന റോഡായതിനാൽ വീടുകളിലും കടകളിലും പൊടി ശല്യം രൂക്ഷമാണ്. പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിലാണ് ഇവിടെ റോഡ് നിർമാണം നടക്കുന്നത്. സി.എസ്.എം.എൽ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിട്ടതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്. റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസ്സവും നേരിട്ടു. പിന്നീട് ഡിവിഷൻ കൗൺസിലറും ഡെപ്യൂട്ടി മേയറുമായ കെ.എ. അൻസിയ സി.എസ്.എം.എൽ അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമാണം ബുധനാഴ്ച ആരംഭിക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ഇക്കാര്യം പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് വീട്ടമ്മമാർ സമരം അവസാനിപ്പിച്ചത്. ചിത്രം. മട്ടാഞ്ചേരിയിൽ റോഡ് നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ റോഡ് ഉപരോധിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story