Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​​ടൗൺഹാളിന്​ സമീപത്തെ...

​​ടൗൺഹാളിന്​ സമീപത്തെ കൊലപാതകം: ഇരുട്ടിൽതപ്പി പൊലീസ്

text_fields
bookmark_border
കൊച്ചി: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ 20 ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസനെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷാണ്​ (38) ഇപ്പോഴും ഒളിവിൽ കഴിയുന്നത്​. പ്രതിയെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിലൂടെ സുരേഷിന്‍റെ ചിത്രം പ്രചരിപ്പിക്കാനാണ്​ പൊലീസ്​ പദ്ധതിയിടുന്നത്​. കൊലപാതകം നടന്ന അന്നുതന്നെ പൊലീസ്​ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന്​ ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇനിയും പ്രതിയെ പിടിക്കാനായില്ല. സുരേഷ്​ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ്​ പൊലീസിന്​ പ്രധാന വെല്ലുവിളിയായിരിക്കുന്നത്​. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുടെ തിരച്ചിൽ നോട്ടീസടക്കം പ്രചരിപ്പിക്കു​ന്നതിനെക്കുറിച്ച്​ അന്വേഷണ സംഘം ആലോചിക്കുന്നത്​. ഹോട്ടലിൽ ​ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ വാക്​തർക്കമാണ്​ കൊലപാതകത്തിൽ കലാശിച്ചത്​. സുരേഷ്​ കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തിൽ കുത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story