Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:08 AM IST Updated On
date_range 23 Aug 2022 1:08 AM ISTമൂന്ന് ദിവസമായി കുടിവെള്ളമില്ല; വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: മൂന്ന് ദിവസങ്ങളായി കുടിവെള്ളം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് മഹാത്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കരുവേലിപ്പടി ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. പമ്പിങ് സ്റ്റേഷനിലെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കുന്നതിൽ അധികൃതർ പുലർത്തുന്ന നിസ്സംഗതക്കെതിരെയായിരുന്നു പ്രതിഷേധം. പമ്പിങ് ചൊവ്വാഴ്ച തന്നെ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് എ.എക്സ്.ഇ സമരക്കാരെ അറിയിച്ചു. ബദൽ സംവിധാനമുണ്ടാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഷമീർ വളവത്ത്, കെ.ബി. സലാം, ആർ. ബഷീർ, സുജിത് മോഹനൻ, പി.എച്ച്. അനീഷ്, ഇ.എ. ഹാരിസ്, സംജാദ് ഈരവേലി, അബ്ദുന്നിസാർ, പ്രത്യുഷ് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : കുടിവെള്ളം മുടങ്ങിയതിനെതിരെ മഹാത്മ പ്രവർത്തകർ ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
