Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്ടറുടെ സർക്കാർ...

കലക്ടറുടെ സർക്കാർ ഓഫിസ്​ സന്ദര്‍ശനം ആരംഭിച്ചു

text_fields
bookmark_border
കൊച്ചി: കലക്ടർ ഡോ. രേണു രാജ് ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിലെ സന്ദർശനം ആരംഭിച്ചു. കണയന്നൂർ താലൂക്ക് ഓഫിസ്, റവന്യൂ റിക്കവറി ഓഫിസ്, ഇലക്ഷൻ ഓഫിസ്, എറണാകുളം വില്ലേജ് ഓഫിസ്, ജില്ല ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കെട്ടിട നികുതി കുടിശ്ശിക ഉടൻ പിരിച്ചെടുക്കാനും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കാനും കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത് ജോർജിന് നിർദേശം നൽകി. ഭൂമി തരംമാറ്റ കേസുകളിൽ തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകളിലും സർവേ വിഭാഗത്തിലെ ഫയലുകളിലും ഉടൻ തീരുമാനം എടുക്കാനും നിർദേശിച്ചു. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും വിലയിരുത്തി. എൽ.ആർ തഹസിൽദാർ വേണുഗോപാൽ, ഡെപ്യൂട്ടി തഹസിൽദാർമാർ തുടങ്ങിയവർ ഓഫിസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. cap -EC DIST COLLECTOR - കലക്ടർ ഡോ. രേണു രാജ് കണയന്നൂർ താലൂക്ക് ഓഫിസ് സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story