Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:04 AM IST Updated On
date_range 23 Aug 2022 1:04 AM ISTകുന്നുകര പഞ്ചായത്ത് എക്സലൻസ് അവാർഡ് വിതരണം
text_fieldsbookmark_border
കുന്നുകര: പഞ്ചായത്ത് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 70ലധികം വിദ്യാർഥികൾക്കും നൂറുശതമാനം വിജയം നേടിയ സെന്റ് തോമസ് സ്കൂളിനും പഞ്ചായത്തിനെ പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും നൂറിന്റെ നിറവിൽ എത്തിച്ച പഞ്ചായത്ത് ജീവനക്കാരെയും ദേശീയ ഫുട്ബാൾ മത്സരത്തിൽ കേരള പ്രതിനിധിയായി പങ്കെടുത്ത ആൻ ബാബുവിനെയുമാണ് ആദരിച്ചത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, പഞ്ചായത്ത് അംഗങ്ങളായ സിജി വർഗീസ്, ഷിബി പുതുശ്ശേരി, കവിത ബാബു, മിനി പോളി, യദുകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഷെഫീഖ്, ജിജി സൈമൺ, രമ്യ സുനിൽ, സുധ വിജയൻ, മനോഹരൻ, ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. EA ANKA 5 AWARD കുന്നുകര പഞ്ചായത്തിന്റെ എക്സലൻസ് അവാർഡ് വിതരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
