Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:57 AM IST Updated On
date_range 23 Aug 2022 12:57 AM ISTഭാരത് ജോഡോ യാത്ര: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
അങ്കമാലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അങ്കമാലിയില്‍ ഉജ്ജ്വല വരവേൽപ് നല്‍കും. ഇതിനായി ബെന്നി ബഹനാന്‍ എം.പി രക്ഷാധികാരിയും, റോജി എം. ജോണ്‍ എം.എല്‍.എ ചെയര്‍മാനും, പി.ജെ ജോയി ചീഫ് കോഓഡിനേറ്ററും, കെ.എസ്. ഷാജി, സാംസണ്‍ ചാക്കോ എന്നിവര്‍ കോഓഡിനേറ്ററുമാരുമായി സ്വാഗത സംഘം രൂപവത്കരിച്ചു. സെപ്റ്റംബര്‍ 21നാണ് അങ്കമാലിയിലെത്തുന്നത്. അന്ന് രാവിലെ ഏഴിന് ശിവരാത്രി മണപ്പുറത്ത് നിന്നാരംഭിച്ച് 10.30ന് കറുകുറ്റിയിലെത്തുന്ന ജാഥയില്‍ 15000 പേരെ അണിനിരത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. EA ANKA 02 NEWS ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിനായി സ്വാഗത സംഘം രൂപവത്കരണ യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
