Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തക സംവാദം നടത്തി

പുസ്തക സംവാദം നടത്തി

text_fields
bookmark_border
പുസ്തക സംവാദം നടത്തി
cancel
പറവൂർ: വിയോജിക്കുവാൻ നമുക്ക് ഉള്ള കാരണങ്ങളെക്കാൾ എത്രയോ വലുതാണ് യോജിക്കുവാൻ നമുക്കിടയിലുള്ള സമകാലികവും, ചരിത്രപരവുമായ കാരണങ്ങളെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച പുസ്തക സംവാദത്തിൽ എൻ.എം. പിയേഴ്സൻ രചിച്ച 'ഇടപ്പള്ളി' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1950 ഫെബ്രുവരി 28ന് നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്‍റെ പരിചയപ്പെടുത്തൽ ചടങ്ങിൽ സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളായ അജിത് നാരായണൻ, അഡ്വ. സജി ലോറൻസ്, ഗീത കൃഷ്ണൻ, വി.സി. പ്രസന്നൻ എന്നിവർ പങ്കെടുത്തു. പഠനകേന്ദ്രം പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എം. പൗലോസ്, മേഘ്ന മുരളി, എൻ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം EA PvR Pusthaka 4 പറവൂർ ഇ.എം.എസ് സാംസ്കാരിക പഠന കേന്ദ്രത്തിന്‍റെ പുസ്തക സംവാദത്തിൽ ഡോ. സുനിൽ പി. ഇളയിടം സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story