Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:50 AM IST Updated On
date_range 23 Aug 2022 12:50 AM ISTവിദ്യാർഥികൾക്ക് പഠന ധനസഹായവുമായി നുവാൽസ്
text_fieldsbookmark_border
കളമശ്ശേരി: വിദ്യാർഥികൾക്ക് ധനസഹായത്തിന് നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) പദ്ധതിയൊരുക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റു സാമ്പത്തിക സഹായങ്ങൾ ലഭ്യമല്ലാത്ത, നുവാൽസ് നിയമ വിദ്യാർഥികൾക്കാണ് സഹായം ലഭ്യമാകുന്നത്. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിലിന്‍റേതാണ് തീരുമാനം. വ്യക്തികൾ, സ്ഥാപനങ്ങൾ, പൂർവ വിദ്യാർഥികൾ, ട്രസ്റ്റുകൾ, എൻ.ജി.ഒകൾ മറ്റു അസോസിയേഷനുകൾ എന്നിവയിൽനിന്ന് ലഭിക്കുന്ന എൻഡോവ്മെന്റ്, സ്പോൺസർഷിപ്, സംഭാവനകൾ എന്നിവയിൽനിന്നാണ് ഇതിനാവശ്യമായ ധനസമാഹാരണം നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story