Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.പിയുടെ വാഹനം വൺവേ...

എം.പിയുടെ വാഹനം വൺവേ തെറ്റിച്ചെന്ന്; പിന്നെ കണ്ടത് കൂട്ടത്തല്ല്

text_fields
bookmark_border
കാക്കനാട്: തൃക്കാക്കരയിൽ ഹൈബി ഈഡൻ എം.പി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപം കൂട്ടത്തല്ല്. എം.പിയുടെ വാഹനം വൺവേ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച കാക്കനാടിനടുത്ത് ആലിഞ്ചുവട് എസ്.എൻ.ഡി.പി ഹാളിൽ കോൺഗ്രസ് പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. വേദിക്ക് മുന്നിൽ എം.പിയെ ഇറക്കി സിവിൽ ലൈൻ റോഡിലേക്ക് കയറുന്ന വൺവേയിൽ വാഹനം തിരിക്കുന്നതിനിടെ എതിർവശത്തുനിന്ന് വന്ന ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. കാക്കനാട് സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു ഇരുചക്ര വാഹനത്തിലെ യാത്രക്കാർ. ഇതേച്ചൊല്ലി യുവാക്കളും കാർ ഓടിച്ചിരുന്നയാളും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും നടത്തി. ഇത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. ഇതോടെ മറ്റ് കോൺഗ്രസ് നേതാക്കൾ ഇടപ്പെട്ടു. പ്രശ്നം വഷളായതോടെ കൂട്ടത്തല്ലായി. ഇരുവിഭാഗവും പാലാരിവട്ടം പൊലീസിൽ പരാതി നൽകി. എന്നാൽ, ആർക്കും പറയത്തക്ക പരിക്കുകളില്ലാത്തത് പരിഗണിച്ച് പ്രശ്നം പറഞ്ഞുതീർത്ത് പരസ്പരം ക്ഷമാപണം നടത്തി പരാതികൾ പിൻവലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story