Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യന്‍ ജീവിതത്തിലെ...

ഇന്ത്യന്‍ ജീവിതത്തിലെ മാരകമായ രോഗം ജാതി മേല്‍ക്കോയ്മ -കെ.ഇ.എന്‍

text_fields
bookmark_border
ഇന്ത്യന്‍ ജീവിതത്തിലെ മാരകമായ രോഗം ജാതി മേല്‍ക്കോയ്മ -കെ.ഇ.എന്‍
cancel
ചെറായി: ഇന്ത്യന്‍ ജീവിതത്തിലെ മാരകമായ രോഗം ജാതി മേല്‍ക്കോയ്മയാണെന്നും അത് മാറണമെങ്കില്‍ മനുഷ്യനെ മനുഷ്യനായി കാണണമെന്നും പ്രഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. സഹോദരന്‍ സ്മാരക കമ്മിറ്റി സംഘടിപ്പിച്ച സഹോദരന്‍ അയ്യപ്പന്റെ 133ാം ജന്മവാര്‍ഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാരക കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ ടി.കെ. ഗംഗാധരന് പ്രഫ. എം.കെ. സാനു അവാര്‍ഡ് സമ്മാനിച്ചു. സിപ്പി പള്ളിപ്പുറം, എസ്. ശര്‍മ, പൂയപ്പിള്ളി തങ്കപ്പന്‍, കെ.കെ. ജോഷി, ഒ.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. Ken സഹോദരന്‍ അയ്യപ്പന്റെ 133ാം ജന്മവാര്‍ഷികം പ്രഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story