Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:39 AM IST Updated On
date_range 23 Aug 2022 12:39 AM ISTപാലത്തിനായി മണികണ്ഠൻചാലിൽ മനുഷ്യച്ചങ്ങല
text_fieldsbookmark_border
കോതമംഗലം: മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 'എന്‍റെ നാട്' ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പൂയംകുട്ടി പുഴക്ക് അക്കരെ മണികണ്ഠൻചാലിൽ 525 കുടുംബങ്ങൾ കഴിയുന്നണ്ട്. പൂയംകുട്ടി ചപ്പാത്താണ് ഇവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. കാലവർഷം ശക്തിപ്രാപിക്കുമ്പോൾ ഇവർ ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. ജോലി, ചികിത്സ, പഠനം എല്ലാം മുടങ്ങും. കനത്ത മഴയിൽ ചപ്പാത്ത് മിക്കവാറും വെള്ളത്തിനടിയിലായിരിക്കും. ചപ്പാത്തിന് പകരം പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധികൃതർ പലതവണ പ്രഖ്യാപിച്ചെങ്കിലും പാലം ഇപ്പോഴും വിദൂര സ്വപ്നമാണ്. ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. എന്‍റെ നാട് കുട്ടമ്പുഴ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് സി.ജെ. എൽദോസ് അധ്യക്ഷത വഹിച്ചു. ഫാ. ജോസ് ചിറപറമ്പിൽ, ഫാ. സിബി ഇടപ്പുളവൻ, ശിവരാമൻ പാറക്കൽ, സി.കെ. സത്യൻ, ജോർജ് കുര്യപ്പ്, പി.എ. പാദുഷ, ജോഷി പൊട്ടക്കൽ, കെ.എ. സിബി, മേരി കുര്യക്കോസ്, സൽമ പരീത്, രേഖ രാജു, എൽദോസ് വർഗീസ്, എൽദോസ് മൂലേക്കുടി, പരീത് പട്ടമ്മാവുടി, അന്നമ്മ ആന്‍റണി, വി.കെ. തങ്കമ്മ, ഓമന തോമസ്, ഷിനോ തോട്ടപ്പിള്ളി, ഊരുമൂപ്പൻ പത്മനാഭൻ എന്നിവർ സംസാരിച്ചു. EM KMGM 5 chain മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യച്ചങ്ങല തീർത്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
