Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:39 AM IST Updated On
date_range 23 Aug 2022 12:39 AM ISTകരിങ്ങഴ തോട്ടിലെ മാലിന്യം നീക്കി
text_fieldsbookmark_border
കോതമംഗലം: ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്റ്റ് 318 സിയുടെ പദ്ധതിയായ നദി, തോട് ശുചീകരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് കരിങ്ങഴ തോട് ശുചീകരിച്ചു. രാമല്ലൂർ- മുത്തംകുഴി റോഡിലെ കരിങ്ങഴ പാലത്തിന് ഭീഷണിയായി അടിഞ്ഞുകൂടിയ മാലിന്യമാണ് നീക്കിയത്. നീന്തൽ പരിശീലനത്തിനും കുളിക്കാനും ധാരാളം പേർ ഇവിടെ വരുന്നുണ്ട്. ഒറ്റപ്പെട്ട മഴയിൽപോലും പാലത്തിലും സമീപങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് എടപ്പാറ ശുചീകരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലൈജു ഫിലിപ്പ്, പ്രോജക്ട് കോഓഡിനേറ്റർ സജിത് മലബാർ, വൈസ് പ്രസിഡന്‍റ് ടോണി മാത്യു, ജോയന്‍റ് സെക്രട്ടറി കെ.ജി. സജീവ്, ടി.പി. മേരീദാസൻ, കെ.ഒ. ഷാജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story