Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'നഗരസഭയുടെ...

'നഗരസഭയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധം'

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെട്ടിച്ചുരുക്കി എൽ.ഡി.ഫിന്റെ സ്വാതന്ത്ര്യദിന സംഗമം പരിപാടിക്ക്​ ടൗൺ ഹാൾ നൽകിയതിൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ പ്രതിഷേധിച്ചു. പരിപാടിക്ക് ടൗൺ ഹാൾ ഒഴിഞ്ഞുകൊടുക്കാൻ മുൻ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി റാലിയുടെ ദൂരവും സ്റ്റേജിലെ ആഘോഷ പരിപാടികളും വെട്ടിച്ചുരുക്കുകയും ദേശഭക്തി ഗാനം അടക്കമുള്ള പരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കാൻ വിളിച്ചുവരുത്തിയ സ്കൂൾ കുട്ടികൾക്ക് അതിന് അവസരം നൽകാതെ തിരിച്ചയക്കുകയും ചെയ്തെന്ന് കൗൺസിലർമാർ ആരോപിച്ചു. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കണമെന്ന സർക്കാർ നിർദേശം ഉണ്ടായിരിക്കെ നഗരസഭ പരിപാടിയിൽ ഇത്തരത്തിൽ ആദരിക്കാതിരുന്നതിലും യു.ഡി.എഫ് പ്രതിഷേധിച്ചു. ചെയർപേഴ്സന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽനിന്ന്​ വാക്കൗട്ട് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story