Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:35 AM IST Updated On
date_range 23 Aug 2022 12:35 AM ISTനോവൽ പ്രകാശനം
text_fieldsbookmark_border
കൊച്ചി: എഴുത്തുകാരി ശ്രീകല മോഹൻദാസിന്റെ 'സോനുട്ടന്റെ സൈക്കിൾ' എന്ന ബാലസാഹിത്യ നോവൽ സംവിധായകൻ വിനയൻ പ്രകാശനം ചെയ്തു. നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് മെംബർ ഇ.എസ്. നന്ദകുമാർ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ കൗൺസിലർ സി.എ. ഷക്കീർ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്ത് പുസ്തക പരിചയം നടത്തി. യുവ കവി എൻ.എസ്. സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നിർമാതാവ് എൻ.എം. ബാദുഷ, സംവിധായകൻ സിദ്ധാർഥ് ഭരതൻ, ശ്രീകുമാരി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : ER VINAYAN സോനുട്ടന്റെ സൈക്കിൾ എന്ന ബാലസാഹിത്യ നോവൽ സംവിധായകൻ സിദ്ധാർഥ് ഭരതന് നൽകി സംവിധായകൻ വിനയൻ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story