Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാരത് ജോഡോ പദയാത്ര;...

ഭാരത് ജോഡോ പദയാത്ര; കോൺഗ്രസ് നേതൃയോഗം ചേർന്നു

text_fields
bookmark_border
ഭാരത് ജോഡോ പദയാത്ര; കോൺഗ്രസ് നേതൃയോഗം ചേർന്നു
cancel
ആലുവ: രാഹുൽഗന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്രയായ ഭാരത് ജോഡോയുടെ മുന്നൊരുക്കമായി ആലുവ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് നേതൃയോഗം ചേർന്നു. ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിലെ ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സഹകരണ ബാങ്ക് ജനപ്രതിനിധികൾ, ബൂത്ത് പ്രസിഡന്‍റുമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ നേതൃയോഗത്തിൽ പങ്കാളികളായി. ജാഥയുടെ വിജയത്തിനായി വിപുല സ്വാഗതസംഘം രൂപവത്​കരിച്ചു. 26നകം മണ്ഡലം പ്രവർത്തക യോഗവും സെപ്റ്റംബർ ആറിനകം ബൂത്ത്തല യോഗവും പൂർത്തീകരിക്കും. നിയോജകമണ്ഡലം യോഗത്തിൽ ആലുവ ബ്ലോക്ക് പ്രസിഡന്‍റ്​ തോപ്പിൽ അബു അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.പി. സജീന്ദ്രൻ, ജെബിമേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, ജില്ല കോഓഡിനേറ്റർ മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എമാരായ വി.സി. കബീർ, എം.എ. ചന്ദ്രശേഖരൻ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.പി. ജോർജ്, ഡി.സി.സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, കെ.എസ്. ബിനീഷ്, യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പുഴിത്തറ എന്നിവർ സംസാരിച്ചു. നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ്​ കെ.എൻ. കൃഷ്ണകുമാർ സ്വാഗതവും ആലുവ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ ആർ. രഹൻരാജ് നന്ദിയും പറഞ്ഞു. ea yas2 con ഭാരത് ജോഡോ പദയാത്രയുടെ മുന്നൊരുക്കമായി ആലുവ നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതൃയോഗം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story