Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'തൃപ്പൂണിത്തുറ...

'തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കണം'

text_fields
bookmark_border
തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കണം
cancel
തൃപ്പൂണിത്തുറ: എരൂർ സൗത്ത് പേട്ടയിൽ ബസ് സ്റ്റോപ്പിന്​ സമീപം രണ്ടു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും അടച്ചിട്ട ഡോ. സുകുമാരൻ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ പൊതുജനാവശ്യത്തിന്​തുറന്നുകൊടുക്കണമെന്ന് ട്രൂറ എരൂർ മേഖല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ പ്രദേശത്തെ തകർന്ന പള്ളിപ്പാനം കനാൽ റോഡ്, മഞ്ഞേലി പാടം റോഡ്, ഏലുമന റോഡ് തുടങ്ങിയവ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഡോക്ടറേറ്റ് നേടിയവരെയും മാലിന്യമുക്ത ഭാരതം എന്ന സന്ദേശം ഉയർത്തി 100 കിലോമീറ്റർ അൾട്ര മാരത്തൺ പൂർത്തിയാക്കിയ ദീപക് ഷേണായിയെയും ആദരിച്ചു. എരുർ മേഖല പ്രസിഡന്റ്‌ വി.ജി. മുരളികൃഷ്ണദാസ് ആധ്യക്ഷതവഹിച്ച യോഗം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി എം. മാധവൻകുട്ടി (പ്രസി), ടി. ശശിധരൻ നായർ, കെ. രാമചന്ദ്രൻ നായർ, ബാലകൃഷണൻ എം (വൈസ് പ്രസിഡന്റുമാർ), സേതുമാധവൻ മൂലേടത്ത്​ (സെക്ര), ശിവാനന്ദൻ.കെ, വിശ്വംഭരൻ.എം, ശ്രീകുമാർ.കെ.ജി (ജോ. സെക്ര), ദീപക് ഷേണായി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. EC-TPRA-2 Trura ട്രൂറ എരൂർ മേഖല വാർഷിക സമ്മേളനം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story