Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:13 AM IST Updated On
date_range 22 Aug 2022 1:13 AM ISTകുടുംബശ്രീ രജതജൂബിലി ആഘോഷം
text_fieldsbookmark_border
ചൂർണിക്കര: കുടുംബശ്രീയുടെ 25ാം രജതജൂബിലി ആഘോഷ ഭാഗമായി ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സിക്കും പ്ലസ്ടു വിനും എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. ബാലസഭ കുട്ടികൾക്ക് ഫുട്ബാൾ യൂനിഫോം വിതരണം ചെയ്തു. മുൻ സി.ഡി.എസ് ചെയർപേഴ്സൻമാരെയും വൈസ് ചെയർപേഴ്സൻമാരെയും മുൻ സി.ഡി.എസ് അംഗങ്ങളെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ റംല താജുദ്ദീൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് ഷഫീഖ്, റൂബി ജിജി, ഷീല ജോസ് അംഗങ്ങളായ പി.എസ്. യൂസുഫ്, അലീഷ ലിനീഷ്, ലൈല അബ്ദുൽ ഖാദർ, രമണൻ ചേലാക്കുന്ന്, റംല അലിയാർ, സബിത സുബൈർ, ലീന ജയൻ, പഞ്ചായത്ത് സെക്രട്ടറി മഹേഷ് കുമാർ, അസി. സെക്രട്ടറി പി.എസ്. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ റംല റഷീദ് സ്വാഗതവും അക്കൗണ്ടൻറ് ധന്യ നന്ദിയും പറഞ്ഞു. ea yas4 cds ചൂർണിക്കര പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
