Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:11 AM IST Updated On
date_range 22 Aug 2022 1:11 AM ISTഹോം കെയർ പ്രവർത്തനങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
ആലുവ: കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഹോം കെയർ പ്രവർത്തനങ്ങളുടെ ആലുവ ഏരിയതല ഉദ്ഘാടനം ചാരിറ്റബിൾ സൊസൈറ്റി ഏരിയ പ്രസിഡന്റ് വി. സലീം നിർവഹിച്ചു. എടത്തല അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കനിവ് എടത്തല കൺവീനർ എം.എം. ഖിള്ളർ അധ്യക്ഷതവഹിച്ചു. സി.പി.എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ. അജിത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കൽ, എടത്തല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. അജീഷ്, അംഗങ്ങളായ സി.എച്ച്. ബഷീർ, ഷിബു പള്ളിക്കുടി, കനിവ് അംഗങ്ങളായ പി.എസ്. മുസ്തഫ, കെ. രവിക്കുട്ടൻ എന്നിവർ സംസാരിച്ചു. 50 കിടപ്പ് രോഗികൾക്ക് സാന്ത്വന സഹായങ്ങൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് സാന്ത്വന പ്രവർത്തനങ്ങൾ നടത്തും. ea yas1 kaniv കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഹോം കെയർ പ്രവർത്തനങ്ങളുടെ ആലുവ ഏരിയതല ഉദ്ഘാടനം വി. സലിം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
