Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:03 AM IST Updated On
date_range 22 Aug 2022 1:03 AM ISTഏലൂർ നഗരസഭയിൽ പഴയ പൈപ്പ്ലൈനുകൾ നീക്കി പുതിയത് സ്ഥാപിക്കുന്നു
text_fieldsbookmark_border
കളമശ്ശേരി: ഇടക്കിടെ പൈപ്പുപൊട്ടി ജലം പാഴാകുന്നത് ഒഴിവാക്കാൻ ഏലൂർ നഗരസഭയിലെ പഴയ പൈപ്പ്ലൈനുകൾ നീക്കി പുതിയത് സ്ഥാപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച എ.സി പൈപ്പ് ഇടക്കിടെ പൊട്ടി ഭൂമിക്കടിയിലേക്ക് വെള്ളം പോകുന്നതും ഇടക്കിടെ റോഡ് കുഴിച്ച് പൈപ്പ് നന്നാക്കുന്നതും പതിവാണ്. ഇത് ഒഴിവാക്കുന്നതിനാണ് നഗരസഭ അതിർത്തിയിലെ എല്ലാ എ.സി പൈപ്പുകളും മാറ്റി പി.വി.സി സ്ഥാപിക്കുന്നത്. കെ.എസ്. രാമൻനായർ റോഡ്, ഫാക്ട് ട്രെയിനിങ് സ്കൂൾ റോഡ് എന്നീ പ്രവൃത്തി പൂർത്തീകരിച്ചു. ചേരാനല്ലൂർ ഫെറി റോഡ്, ആലിങ്ങൽ റോഡ്, പാട്ടുപുര ഡിപ്പോ റോഡ്, മുട്ടിനകം റോഡ്, മഞ്ഞുമ്മൽ കോൺവെന്റ് റോഡ് എന്നിവ ഉടൻ ആരംഭിക്കും. നഗരസഭയിൽ മുട്ടാർ ലിങ്ക് റോഡ്, പേരേപറമ്പ് കുളികടവ് റോഡ്, ചിറാക്കുഴി റോഡ് കാഞ്ഞിരക്കുഴി റോഡ് എന്നിവിടങ്ങളിലും പുതിയ പൈപ്പ് സ്ഥാപിച്ചു. മഞ്ഞുമ്മലിൽ പുതിയ വാട്ടർ ടാങ്ക് നിർമാണം പൂർത്തീകരിക്കുമ്പോഴേക്കും നഗരസഭയിലെ എല്ലാ എ.സി പൈപ്പുകളും മാറ്റി പുതിയ പി.വി.സി പൈപ്പ് സ്ഥാപിച്ച് ജലവിതരണം തടസ്സമില്ലാതെയാക്കുമെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു. EC KALA 3 EL00R ഏലൂർ നഗരസഭ പ്രദേശത്ത് പഴയ പൈപ്പ്ലൈനുകൾ നീക്കി പുതിയത് സ്ഥാപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
