Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:03 AM IST Updated On
date_range 22 Aug 2022 1:03 AM ISTബസുകളിൽ നിന്നും മാല പൊട്ടിക്കുന്ന വൻസംഘം പൊലീസ് പിടിയിൽ
text_fieldsbookmark_border
*പ്രതികളെ സഹായിക്കാൻ കേരളത്തിൽ വൻ ലോബി തൃപ്പൂണിത്തുറ: ബസുകളിൽ മാല പൊട്ടിക്കുന്ന സംഘത്തിൽപെട്ട രണ്ടുപേർ അറസ്റ്റിൽ. തൃപ്പൂണിത്തുറ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇവർ പിടിയിലായത്. കോയമ്പത്തൂർ റെയിൽവേ കോളനിയിൽ താമസക്കാരികളായ കവിത, കൗസല്യ എന്നിവരാണ് അറസ്റ്റിലായത്. തിരുവാണിയൂർ, കുമ്പപ്പിള്ളി കരയിൽ, പരുത്തിക്കാട്ടിൽ വീട്ടിൽ വിജയന്‍റെ ഭാര്യ പ്രകാശിനിയുടെ (75) രണ്ടു പവന്റെ സ്വർണമാല കഴിഞ്ഞ 18ന് രാവിലെ തിരുവാങ്കുളത്ത് നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള യാത്രാമധ്യേ ബസിൽ നഷ്ടപ്പെട്ടെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തി വരവേയാണ് പ്രതികൾ പിടിയിലായത്. തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ബസ് നിർത്തി ഇറങ്ങുന്ന സമയം കൃത്രിമ തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുക്കുകയാണ് ചെയ്തതെന്ന് പ്രകാശിനിയുടെ പരാതിയിൽ പറയുന്നു. സ്വർണമാല പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നും കണ്ടെടുത്തു. ഇവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമാണ് തങ്ങാറുള്ളത്. മോഷണമുതലുകൾ ഇവരിൽ നിന്നും ശേഖരിക്കുന്നതിന് ഈ സംഘങ്ങളുടെ തലവൻമാർ ആഴ്ചയിൽ ഒരിക്കൽ കേരളത്തിലെത്താറുണ്ട്. ഇവർ പിടിക്കപ്പെട്ടാൽ നിയമ സഹായം നൽകുന്നതിന് ഒരു വൻ ലോബി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. തിരക്കുള്ള ബസുകളിലും സ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൃപ്പൂണിത്തുറ പൊലീസ് അറിയിച്ചു. ഇത്തരത്തിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളവർ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസുമായി ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി. എച്ച്. നാഗരാജു അറിയിച്ചു. തൃക്കാക്കര അസി. കമീഷണർ പി.വി. ബേബി അന്വേഷണത്തിന് നേതൃത്വം നൽകി. സംഘത്തിൽ ഇൻസ്പെക്ടർ വി. ഗോപകുമാർ, പ്രിൻസിപ്പൽ എസ്. ഐ.പ്രദീപ്.എം, എസ്.ഐ.മാരായ ജയൻ.കെ.എസ്, രാജൻ പിളള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം. ജി. സന്തോഷ്, സതീഷ് കുമാർ, ഷാജി, എസ്.സി.പി.ഒമാരായ ശ്യാം.ആർ.മേനോൻ, വനിത പൊലീസുകാരായ ബിന്ദു, വിസ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. EC-TPRA-1 Arrest അറസ്റ്റിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
