Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലേഷ്യൻ ടൂറിസം...

മലേഷ്യൻ ടൂറിസം മന്ത്രിമാരുടെ സംഘം കൊച്ചി കണ്ടു മടങ്ങി

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചിയുടെ പൈതൃക ഭംഗി മനം നിറയെ ആസ്വദിക്കാൻ മലേഷ്യൻ ടൂറിസം മന്ത്രിമാരുടെ സംഘമെത്തി. മലേഷ്യയിലെ ടൂറിസം, ആർട്ട്, കൾചറൽ ഡെപ്യൂട്ടി മന്ത്രി ഡോ: സൻത്താറ, മലേഷ്യയിലെ മലാക്കാ സംസ്ഥാനത്തെ ടൂറിസം മന്ത്രിഡത്തും മുഹമ്മദ് ജെയ്ൽ എന്നിവരും മറ്റ് മലേഷ്യൻ കോൺസുലേറ്റ് അംഗങ്ങളുമാണ് കൊച്ചിയുടെ പൈതൃക ഭംഗി ആസ്വദിക്കാനും, സാംസ്കാരിക പെരുമ അറിയാനും എത്തിയത്. ഞായറാഴ്ച രാവിലെ തേവരയിലെ സെന്‍റ്​ ജൂഡ് പള്ളിയാണ് ആദ്യം സന്ദർശിച്ചത്. പിന്നീട് മട്ടാഞ്ചേരി ജൂതപ്പള്ളി ഫോർട്ട് കൊച്ചിയിലെ ചീനവലകളും സന്ദർശിച്ചു. സ്വകാര്യ കേന്ദ്രത്തിൽ കഥകളിയും കണ്ടു. വൈകീട്ട് കൊച്ചി കായലിൽ ബോട്ടുയാത്രയും നടത്തിയാണ് മന്ത്രിമാർ കൊച്ചിയിൽനിന്ന് മടങ്ങിയത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതാണ്​ സംഘം. ചിത്രം: മലേഷ്യൻ ടൂറിസം മന്ത്രിമാരും സംഘവും മട്ടാഞ്ചേരി ജൂതപള്ളി സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story