Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:45 AM IST Updated On
date_range 22 Aug 2022 12:45 AM ISTവയലാറിന്‍റെ കവിതകൾ ഹിന്ദുസ്ഥാനി സംഗീതമായി പെയ്തിറങ്ങി
text_fieldsbookmark_border
മട്ടാഞ്ചേരി: വയലാറിന്‍റെ അധികമാരും കേൾക്കാത്ത കവിതകൾ ഹിന്ദുസ്ഥാനി രാഗത്തിൽ വിരിഞ്ഞപ്പോൾ സംഗീത ആസ്വാദകർക്കത് നവ്യാനുഭവമായി മാറി. ഖൽബിലിരിക്കണതാരാണ്, മാമ്പൂ കണ്ടും, മഴവില്ല് കണ്ടും തുടങ്ങിയ വയലാറിന്‍റെ വരികൾ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പരേതനായ ജോയേഷ് ചക്രവർത്തിയുടെ ശിഷ്യൻ കൊച്ചി സ്വദേശി ഷഹീർ കബീർ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ധ്വനികളിൽ ഉയർത്തിയപ്പോൾ ശ്രോതാക്കൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ബദൽ മ്യൂസിക്കിന്‍റെ നേതൃത്വത്തിൽ ചുള്ളിക്കൽ ഹോട്ടൽ ആബാദിൽ മെഹ്ഫിൽ എ ഗുലാബ് എന്ന പേരിൽ ഒരുക്കിയ സംഗീത വിരുന്ന് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. ബേണിയും ഉമ്പായീസ് കാരവനുമാണ് ഓർക്കസ്ട്ര ഒരുക്കിയത്. ഹാർമോണിയത്തിലും, മാൻഡലിലും ബേണിയും സിത്താറിൽ പോൾസണും ഗിറ്റാറിൽ സമീർ ഉമ്പായിയും തബലയിൽ ജിത്തുവും അകമ്പടിയേകി. ചിത്രം: മെഹ്ഫിൽ എ ഗുലാബ് സംഗീത വിരുന്നിൽ ഷഹീർ കബീർ ഗാനം ആലപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
