Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ നഗരസഭയിൽ ...

മൂവാറ്റുപുഴ നഗരസഭയിൽ ഇനി മാലിന്യം പമ്പകടക്കും

text_fields
bookmark_border
മൂവാറ്റുപുഴ നഗരസഭയിൽ  ഇനി മാലിന്യം പമ്പകടക്കും
cancel
* വിൻഡോ കംപോസ്റ്റിങ് പ്ലാന്റ്​ നിർമാണം പൂർത്തിയായി * ഉദ്ഘാടനം ഉടൻ മൂവാറ്റുപുഴ: നഗരസഭയിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായി കൊണ്ടുവന്ന വിൻഡോ കംപോസ്റ്റിങ് പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. കുന്നംകുളം നഗരസഭ മാതൃകയിൽ മൂവാറ്റുപുഴ നഗരസഭ, മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴിയിൽ ആരംഭിച്ച പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയായത്. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പ്ലാന്റിന്റെ നിർമാണമാണ്​ പൂർത്തിയായത്. 50 ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനം ഒരുക്കുന്നത്. വളക്കുഴിയിലെ അശാസ്ത്രീയമാലിന്യ സംസ്കരണ രീതിയും ഇടക്കിടെ തീപിടിത്തം ഉണ്ടാകുന്നതും വലിയ പ്രതിഷേധത്തിന്​ വഴിവെച്ചിരുന്നു. ഇതിനു പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ഭരണസമിതി നേതൃത്വത്തിൽ ഇതിന്‍റെ ഭാഗമായി കൗൺസിലർമാർ, കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ചിരുന്നു. മൂവാറ്റുപുഴക്ക്​ അനുയോജ്യമായതിനാൽ പദ്ധതി നടപ്പാക്കാൻ കൗൺസിൽ തീരുമാനിക്കുകയും ചെയ്തിരുന്നു. വിൻഡോ കംപോസ്റ്റിങ് രീതിയിലൂടെ സംസ്കരിക്കുന്ന മാലിന്യം പൊടിച്ച് ഇനോകുലം ചേർത്ത് വീണ്ടും സംസ്കരിച്ചെടുത്താണ് വളം നിർമിക്കുന്നത്. സംസ്കരണ പ്ലാന്റിന് ഗ്രീൻ ബെൽറ്റ് നിർമിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന്​ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം പറഞ്ഞു. വെള്ളത്തിന്റെ അംശം വലിയതോതിൽ വലിച്ചെടുക്കാൻ കഴിയുമെന്നതിനാൽ കുന്നംകുളത്ത് പ്ലാന്റിനു സമീപം വാഴയാണ് നട്ടിരിക്കുന്നത്. ഇതുതന്നെ മൂവാറ്റുപുഴയിൽ തുടരാൻ കഴിയുമോ എന്ന്​ പരിശോധിക്കും. അജൈവമാലിന്യത്തിലെ പ്രധാന ഘടകമായ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റും ഉണ്ടാകും. ഇതു തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ്​ പ്രതീക്ഷയെന്നും ഉടൻ ഉദ്ഘാടനമുണ്ടാകുമെന്നും​ അദ്ദേഹം പറഞ്ഞു. Em Mvpa 5 West നിർമാണം പൂർത്തിയായ വിൻഡോ കംപോസ്റ്റിങ് പ്ലാന്റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story