Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഫ്​ലമോളെ കാണാന്‍ ഷാഫി...

അഫ്​ലമോളെ കാണാന്‍ ഷാഫി പറമ്പില്‍ എത്തി

text_fields
bookmark_border
അഫ്​ലമോളെ കാണാന്‍ ഷാഫി പറമ്പില്‍ എത്തി
cancel
കിഴക്കമ്പലം: അഫ്‌ലമോളെ നേരില്‍കണ്ട് അനുമോദനമറിയിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയെത്തി. ജന്മന കണ്ണിന് കാഴ്​ച്ചയില്ലാത്ത അഫ്​ല കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് അറിഞ്ഞ് അനുമോദിക്കാനാണ് ഷാഫി പറമ്പില്‍ എത്തിയത്. കിഴക്കമ്പലത്തെ അഫ്​ലയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. ഏഴുവരെ കീഴ്മാട് അന്ധവിദ്യാലയത്തിലും 10 വരെ കിഴക്കമ്പലം ഞാറള്ളൂര്‍ ബേത്‌ലഹേം സ്‌കൂളിലുമാണ്​ പഠിച്ചത്. ഇക്കുറി ഹ്യുമാനിറ്റീസിന് പട്ടിമറ്റം മാർ കൂറിലോസില്‍ പ്ലസ്​വണ്ണിന് അഡ്മിഷന്‍ നേടിയിട്ടുണ്ട്. കിഴക്കമ്പലം വിലങ്ങ് കിഴക്കനാലില്‍ വീട്ടില്‍ ജബ്ബാറിന്റെയും ഷൈനി ജബ്ബാറിന്റെയും മകളാണ്​. അഫ്​ല മറ്റു വിദ്യാർഥികള്‍ക്ക് ഒരു മോട്ടിവേഷനാണെന്നും എല്ലാവിധ അനുമോദനത്തിനും അര്‍ഹയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപും കൂടെയുണ്ടായിരുന്നു. ഇന്ദ്രാജി സി.യു.സി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലാപ്ടോപ്പും അഫ്​ലക്ക് സമ്മാനിച്ചു. em palli 3 new കിഴക്കമ്പലത്തെ അഫ്​ലമോളുടെ വീട്ടിലെത്തിയ ഷാഫി പറമ്പിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story