Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:36 AM IST Updated On
date_range 22 Aug 2022 12:36 AM ISTകുസാറ്റിൽ അഡ്മിഷനെത്തിയ വിദ്യാർഥിയെ അവസാന നിമിഷം തഴഞ്ഞതായി പരാതി
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ എം.ബി.എ അഡ്മിഷനെത്തിയ കോഴിക്കോട് സ്വദേശിനി നേഹ അലിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ അധികൃതർ അവസാനനിമിഷം തഴഞ്ഞെന്ന് പരാതി. പാർട്ട് ടൈമിൽ അഡ്മിഷൻ ലഭിച്ച്, റെഗുലർ കോഴ്സിലേക്ക് മാറുന്നതിനായി അപേക്ഷിച്ചപ്പോൾ സർവകലാശാല വിളിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് രക്ഷിതാവുമൊത്ത് നേഹ യൂനിവേഴ്സിറ്റിയിൽ എത്തിയത്. മുസ്ലിം സംവരണ സർട്ടിഫിക്കറ്റുകൾ അടക്കം കാണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫീസ് അടക്കാൻ തയാറെടുക്കുമ്പോഴാണ് അഡ്മിഷൻ നൽകാനാകില്ലെന്നറിയിക്കുന്നത്. ലിസ്റ്റിലെ മുൻഗണന പട്ടികയിലുള്ള മറ്റൊരു വിദ്യാർഥിയുടെ പരാതി ഉണ്ടെന്നും ആ വിദ്യാർഥിക്കാണ് അഡ്മിഷൻ നൽകേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് അഡ്മിഷൻ തടഞ്ഞതെന്ന് വിദ്യാർഥിനി പറയുന്നു. എന്നാൽ, സർവകലാശാല ആവശ്യപ്പെട്ട ഒരു സമയത്തും വിദ്യാർഥി ഹാജരാകാതെ വന്നതിനാലാണ് പട്ടികയിലെ അടുത്ത ആളെന്ന നിലയിൽ തനിക്ക് അറിയിപ്പ് തന്നതും ഹാജരായതെന്നും നേഹ പറഞ്ഞു. സർവകലാശാല അയച്ച മെയിലുകൾ കാണാതിരുന്നതിനാലാണ് വിദ്യാർഥി എത്താതിരുന്നതെന്ന ന്യായമാണ് അധികൃതർ പറഞ്ഞത്. കൂടാതെ അടുത്ത 23ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ തീർച്ചയായും പ്രവേശനം ലഭിക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. എന്നാൽ, സർവകലാശാല പുറത്തിറക്കിയിരിക്കുന്ന അടുത്ത ഒഴിവുള്ള റാങ്ക് ലിസ്റ്റിൽ മുസ്ലിം സംവരണ കാറ്റഗറി ഇല്ലെന്ന് നേഹ ചൂണ്ടിക്കാട്ടി. അഡ്മിഷൻ തഴഞ്ഞതിനെതിരെ സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങാൻ ആലോചിക്കുകയാണ് വിദ്യാർഥിനിയുടെ കുടുംബം. സർക്കാർ നടപടി ക്രമമനുസരിച്ചാണ് അഡ്മിഷൻ നടക്കുന്നതെന്നും ഒഴിവുണ്ടെങ്കിൽ ആലോചിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും വിദ്യാർഥി മനസ്സിലാക്കിയതിൽ വന്ന തെറ്റാണെന്നും ഡിപ്പാർട്മെന്‍റ് ഹെഡ് ജഗതി രാജ് പറഞ്ഞു. ------------------ aten: box
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story