Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടയർ ഊരിത്തെറിച്ച്...

ടയർ ഊരിത്തെറിച്ച് നിയന്ത്രണംവിട്ട കാർ വഴിവിളക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
ടയർ ഊരിത്തെറിച്ച് നിയന്ത്രണംവിട്ട കാർ വഴിവിളക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു
cancel
ടയർ ഊരിത്തെറിച്ച്​ നിയന്ത്രണംവിട്ട കാർ വഴിവിളക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ ടയർ ഊരിപ്പോയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ വഴിവിളക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു. കാർ ഓടിച്ചിരുന്ന ആലപ്പുഴ സനാതനപുരം നന്ദനം വീട്ടിൽ ടി.എം. പരമേശ്വര പണിക്കരാണ്​ (78) മരിച്ചത്. ഡൽഹിയിൽ അലഹബാദ് ബാങ്കിലെ റിട്ട. ജീവനക്കാരനാണ്​. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആലപ്പുഴ ബൈപാസിലായിരുന്നു അപകടം. ചേർത്തലയിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ഭാര്യയും ഭാര്യാസഹോദരനുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഗണർ കാറിന്റെ പിന്നിൽ വലതുഭാഗത്തെ ടയർ ഊരി നിയന്ത്രണം വിട്ട് ബൈപാസിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കിന്റെ ചുവട്ടിൽ ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പരമേശ്വര പണിക്കരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുറമെ പരിക്കുകളില്ലെങ്കിലും ഇടിയുടെ ആഘാതമാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഭാര്യ ശാന്തകുമാരിയും ഇവരുടെ സഹോദരൻ വാസുദേവൻ നായരും നിസ്സാര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. മകൾ: ബിന്ദു. മരുമകൻ: ദേവേന്ദ്ര സച്ചിദേവ്. കാറപകടത്തില്‍ മരിച്ച ടി.എം. പരമേശ്വര പണിക്കർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story