Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:22 AM IST Updated On
date_range 22 Aug 2022 12:22 AM ISTമഞ്ഞപ്ര- അങ്കമാലി റൂട്ടിൽ ബസ് നിരക്ക് തോന്നുംപടി
text_fieldsbookmark_border
പരാതി നൽകി യൂത്ത് കോൺഗ്രസ് മഞ്ഞപ്ര: ബസ് ചാർജ് വർധന നിലവിൽ വന്നപ്പോൾ ബസിൽ ഫെയർ ലിസ്റ്റ് പ്രദർശിപ്പിക്കാതെ യാത്രക്കാരിൽനിന്നും തോന്നിയ രീതിയിൽ ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അജിത്ത് വരയിലാൻ അധികൃതർക്ക് പരാതി നൽകി. മഞ്ഞപ്ര വടക്കുംഭാഗം ജങ്ഷനിൽനിന്ന് അങ്കമാലിക്ക് സ്വകാര്യ ബസ് ഇപ്പോൾ 18 രൂപയാണ് വാങ്ങുന്നത്. എന്നാൽ, ഈ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് മഞ്ഞപ്ര മുതൽ അങ്കമാലി വരെ വാങ്ങുന്നത് 15 രൂപയാണ്. കോവിഡ് വ്യാപകമായിരുന്ന കാലത്ത് സമ്പൂർണ ലോക് ഡൗണിനുശേഷം നിബന്ധനകൾക്ക് വിധേയമായി ബസ് സർവിസ് നടത്തിയ സമയത്ത് 13 രൂപ ഉള്ളിടത്ത് അങ്കമാലിക്ക് അന്ന് 15 രൂപ ഈടാക്കിയിരുന്നു. മഞ്ഞപ്ര- അങ്കമാലി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് നാളുകളായി യാത്രക്കാരിൽനിന്ന് അധിക ചാർജ് ഈടാക്കുന്നത്. ഒരു ബസിൽ പോലും പുതുക്കിയ ചാർജ് പ്രദർശിപ്പിക്കാത്തതിനാൽ യാത്രക്കാർക്ക് ചോദ്യം ചെയ്യാനുമാകുന്നില്ല. അധികൃതർ നിസ്സംഗമനോഭാവം വെടിഞ്ഞ് യാത്രക്കാരുടെ പരാതികൾ എത്രയും വേഗം തീർപ്പാക്കണമെന്ന് അജിത്ത് വരയിലാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story