Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:15 AM IST Updated On
date_range 21 Aug 2022 1:15 AM ISTമണ്ണുമാന്തി യന്ത്രത്തിൽ കുടുങ്ങി വൻമരം വീണു
text_fieldsbookmark_border
അപകടം ഒഴിവായി കാക്കനാട്: മണ്ണുമാന്തി യന്ത്രത്തിൽ ഉടക്കി വന്മരം കടപുഴകി. സീപോർട്ട്-എയർപോർട്ട് റോഡിൽ സ്ഥിതിചെയ്യുന്ന കാക്കനാട് ഓലിമുകൾ മുസ്ലിം പള്ളിക്ക് സമീപത്ത് ശനിയാഴ്ച രാത്രി 9.30യോടെയായിരുന്നു സംഭവം. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്നു മണ്ണു മാന്തി യന്ത്രത്തിന്റെ കൈ മരത്തിൽ കുടുങ്ങുകയായിരുന്നു. ലോറി മുന്നോട്ട് പോയതോടെ കട പുഴകിയ മരം വൻ ശബ്ദത്തോടെ നിലംപൊത്തുകയായിരുന്നു. സമീപത്തെ ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രത്തിന് മുകളിലേക്കായിരുന്നു വീണത്. സംഭവസമയത്ത് വിശ്രമകേന്ദ്രത്തിലും റോഡിലും ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീഴ്ചയിൽ ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടു. റോഡിലേക്ക് വീണതിനാൽ ഗതാഗത തടസ്സവും നേരിട്ടു. പ്രദേശത്തുണ്ടായിരുന്ന തൃക്കാക്കര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളി, കൗൺസിലർ സി.സി. വിജു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നിരക്ഷാസേനയും ഒരുമിച്ച് പ്രവർത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഫോട്ടോ: സീപോർട്ട്-എയർപോർട്ട് റോഡിൽ ഒലിമുകൾ ജങ്ഷനിൽ മണ്ണുമാന്തി യന്ത്രത്തിൽ കുടുങ്ങി കടപുഴകിയ മരം അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
