Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:08 AM IST Updated On
date_range 21 Aug 2022 1:08 AM ISTകൊങ്കണി മാന്യത ദിനാഘോഷം
text_fieldsbookmark_border
മട്ടാഞ്ചേരി: കേരള കൊങ്കണി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ടി.ഡി ഹൈസ്കൂളിൽ കൊങ്കണി മാന്യത ദിനാഘോഷം നടന്നു. കൊച്ചി തിരുമല ദേവസ്വം പ്രസിഡന്‍റ് ബി.ജഗന്നാഥ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. അക്കാദമി ചെയർമാൻ പി.എൻ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പ്രൈമറി ക്ലാസുകളിലേക്കുള്ള കൊങ്കണി പഠനസഹായിയായി ഓഡിയോ പുസ്‌തകം എന്ന നൂതന ആശയം കേന്ദ്രസാഹിത്യ അക്കാദമി അംഗം പയ്യന്നൂർ രമേഷ് പൈ അവതരിപ്പിച്ചു. ഭരണഘടനയുടെ കൊങ്കണി പതിപ്പിന്റെ പ്രദർശനവും നടന്നു. എല്ലാ സർക്കാർ വിദ്യാലയങ്ങളിലും കൊങ്കണി ഭാഷാ പഠനം തുടങ്ങണമെന്നും സംസ്ഥാന യുവജനോത്സവത്തിൽ കൊങ്കണി ഭാഷയിലും മത്സരയിനങ്ങൾ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്. ആശ, ശൈലേഷ് പൈ, സുധീഷ് ഷേണായ് എന്നിവർ സംസാരിച്ചു. ചന്ദ്രബാബു യു.ഷെട്ടി സ്വാഗതവും ടി.ആർ. സദാനന്ദ ഭട്ട് നന്ദിയും പറഞ്ഞു. ചിത്രം: ജഗന്നാഥ ഷേണായ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
