Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:08 AM IST Updated On
date_range 21 Aug 2022 1:08 AM ISTബസ് കാത്തിരിപ്പു കേന്ദ്രം വികൃതമാക്കിയതിനെതിരെ പ്രതിഷേധ ജ്വാല തെളിച്ചു
text_fieldsbookmark_border
പള്ളുരുത്തി: പെരുമ്പടപ്പിൽ കൊച്ചിൻ സോഷ്യോ കൾചറൽ ട്രസ്റ്റ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം വികൃതമാക്കിയ സാമൂഹികവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പടപ്പ് പൗരസമൂഹത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കൗൺസിലർ സി.എൻ. രഞ്ജിത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പെരുമ്പടപ്പ് ബസ്സ്റ്റാൻഡിൽ നിർമിച്ച് സ്വാതന്ത്ര്യദിനത്തിൽ നാടിന് സമർപ്പിച്ച കെ.എസ്. അനിൽകുമാർ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ കെ.എസ്. അനിൽ കുമാറിന്റെ ഛായാചിത്രവും യാത്രക്കാരുടെ ഇരിപ്പിടവും സാമൂഹികവിരുദ്ധർ പെയിന്റ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. ട്രസ്റ്റ് ചെയർമാൻ വി.പി. സുധീർ അധ്യക്ഷത വഹിച്ചു. എം.എക്സ്. ജയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുപ്രവർത്തകരായ ബെയ്സിൽ മൈലന്തറ, വി.കെ. സുദേവൻ, എ.എ. സിയാദ്, കെ.കെ. റോഷൻ കുമാർ, പി.ആർ. അജാമളൻ, ഡോ. ജസ്റ്റിൻ റിബല്ലോ, സന്ദീപ് എന്നിവർ സംസാരിച്ചു. ചിത്രം: ബസ് കാത്തിരിപ്പുകേന്ദ്രം വികൃതമാക്കിയതിനെതിരെ പെരുമ്പടപ്പിൽ നടന്ന പ്രതിഷേധ ജ്വാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
