Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരടിൽ ലോൺ ലൈസൻസ്...

മരടിൽ ലോൺ ലൈസൻസ് സബ്സിഡി മേള

text_fields
bookmark_border
മരടിൽ ലോൺ ലൈസൻസ് സബ്സിഡി മേള
cancel
മരട്: നഗരസഭയിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. 2022- '23 സാമ്പത്തികവർഷം സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതോട്​ അനുബന്ധിച്ചാണ് മരട് നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി 'എന്റെ സംരംഭം നാടിന്റെ അഭിമാനം' ആശയം മുൻനിർത്തി മേള സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ മേള ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർ സി.ആർ. ഷാനവാസ്, ഉപജില്ല വ്യവസായ ഓഫിസർ നമിത പി, വ്യവസായ ഓഫിസർ സി.എ. വിജയുമാരി, അബ്രഹാം വർഗീസ്, അഖിൽ ബാബു എന്നിവർ സംസാരിച്ചു. EC-TPRA-2 Maradu License Mela മരട് നഗരസഭയിൽ സംഘടിപ്പിച്ച ലോൺ സബ്‌സിഡി മേള വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story