Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എ.എസ്...

കെ.എ.എസ് ഉദ്യോഗസ്ഥരോട് സര്‍വിസ് അനുഭവങ്ങള്‍ പങ്കുവെച്ച് കലക്ടര്‍

text_fields
bookmark_border
കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി തന്റെ സർവിസ് അനുഭവങ്ങള്‍ പങ്കുവെച്ച് കലക്ടര്‍ ഡോ. രേണുരാജ്. മുന്നോട്ടുള്ള യാത്രയില്‍ ഓരോ പ്രതിസന്ധികള്‍ക്കിടയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു. എല്ലാ സൗകര്യവും ലഭിക്കുന്ന സാഹചര്യത്തില്‍ ആയിരിക്കില്ല എപ്പോഴും ജോലി ചെയ്യേണ്ടി വരുക. എറണാകുളത്തും ഇടുക്കിയിലും ജോലി ചെയ്തപ്പോള്‍ വ്യത്യസ്ത അന്തരീക്ഷമായിരുന്നു. ഓരോ ജോലി സ്ഥലത്തെയും സാഹചര്യം, സൗകര്യം എന്നിവ വ്യത്യസ്തമായിരിക്കും. ആ സാഹചര്യങ്ങളില്‍നിന്ന്​ മികച്ചത് നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. കെ.എ.എസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കലക്ടറുടെ ചേംബറിലെത്തിയത്. ec chn3 കലക്ടര്‍ ഡോ. രേണുരാജ്, കെ.എ.എസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story