Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:04 AM IST Updated On
date_range 21 Aug 2022 1:04 AM ISTമാലിന്യനീക്കം നിലച്ചതോടെ തൃക്കാക്കര ചീഞ്ഞുനാറുന്നു
text_fieldsbookmark_border
കാക്കനാട്: മാലിന്യനീക്കം നിലച്ചതോടെ ചീഞ്ഞുനാറി തൃക്കാക്കര നഗരസഭ. ഹരിതകർമ സേന വഴിയുള്ള മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് പരാതി. സേനാംഗങ്ങൾ കൃത്യമായി എത്താത്തതിനാൽ മാലിന്യം പുഴുവരിക്കുന്ന സ്ഥിതിയാണെന്നായിരുന്നു നാട്ടുകാരുടെ പരാതി. സാധാരണയായി ജൈവമാലിന്യം ആഴ്ചയിൽ രണ്ടുദിവസവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യം മാസത്തിലൊരിക്കലുമാണ് ശേഖരിക്കേണ്ടത്. എന്നാൽ, പലയിടത്തും ഇത് കൃത്യമായി നടക്കുന്നില്ലെന്നാണ് ആരോപണം. പൊതുഅവധി ദിവസങ്ങൾ വന്നാൽ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുമാകും. മൂന്ന് മാസത്തിലധികമായിട്ടും പ്ലാസ്റ്റിക് മാലിന്യം എടുക്കാത്ത സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്. വീടുകളിൽ താമസിക്കുന്നവരാണ് ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നതിൽ അധികവും. ഫ്ലാറ്റുകളിൽ താമസിക്കുന്നവരിൽനിന്ന് കൃത്യമായി മാലിന്യം ശേഖരിക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. add on file
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story