Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:04 AM IST Updated On
date_range 21 Aug 2022 1:04 AM ISTതൃക്കാക്കരയിൽ ശുചിത്വ മിഷന്റെ മിന്നൽ പരിശോധന
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ മാലിന്യനീക്കം വിവാദമായതിന് പിന്നാലെ മിന്നൽ പരിശോധനയുമായി ശുചിത്വമിഷൻ. മാലിന്യം ശേഖരിക്കുന്നത് ജൈവം അജൈവം എന്ന് വേർതിരിച്ചാണോ എന്ന കാര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ജില്ല ശുചിത്വ മിഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ എത്തിയത്. ഹരിതകർമ സേനയുടെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നഗരസഭയും കൺസൾട്ടിങ് ഏജൻസിയായ പെലിക്കൻ ഫൗണ്ടേഷനും തമ്മിൽ വെള്ളിയാഴ്ച കൊമ്പുകോർത്തിരുന്നു. ഇത് സംബന്ധിച്ച പത്രവാർത്തകൾ വന്നതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ശുചിത്വ മിഷൻ അധികൃതർ നഗരസഭ ഓഫിസിലെത്തിയത്. മാലിന്യം വേർതിരിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടർന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളിയുടെ നേതൃത്വത്തിൽ നഗരസഭയുടെ എം.സി.എഫിലെത്തി മാലിന്യച്ചാക്കുകൾ അഴിച്ച് പരിശോധിച്ച ശേഷമാണ് അധികൃതർ മടങ്ങിയത്. അതിനിടെ, വിവാദത്തിനു പിന്നാലെ ഹരിതകർമ സേനക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുന്നതിനുള്ള ചുമതലയിൽനിന്ന് പെലിക്കൻ ഫൗണ്ടേഷനെ നീക്കിയതായി നഗരസഭ അധികൃതർ വ്യക്തമാക്കി. ഇനി മുതൽ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാനാണ് നഗരസഭ തീരുമാനം. തിങ്കളാഴ്ച മുതലാകും ഇത് പ്രാബല്യത്തിൽ വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story