Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ ഫലം തിരുവനന്തപുരം: സർവകലാശാല നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്​ ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്​ ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് അറബിക്​ വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റിവ് അറബിക് അഞ്ചാം ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്​റ്റ്​ 30ന് മുമ്പ്​ നിർദിഷ്​ട അപേക്ഷ ഫോമിൽ അപേക്ഷിക്കുക. ഓൺലൈനായാണ്​ കോഴ്​സ്​. വിശദവിവരങ്ങൾക്ക്​: www.arabicku.in ഫോൺ: 0471 2308846, 9562722485. പരീക്ഷ തീയതി ആഗസ്റ്റ് 16ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്​സി/എം.കോം/എം.എസ്​.ഡബ്ല്യു/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 24ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. ടൈംടേബിൾ അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്​കീം -റെഗുലർ സപ്ലിമെന്‍ററി) പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ആഗസ്റ്റ് 23ന് ആരംഭിക്കുന്ന ജർമൻ A1 (ഡ്യൂഷ് A1) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫീസ്​ സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്‍റേഗ്രറ്റഡ്) (2015 സ്​കീം -റെഗുലർ -2021 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ആഗസ്റ്റ് 29 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ ഒന്നുവരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ മൂന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സെപ്റ്റംബറിൽ നടത്തുന്ന എം.എ ഇംഗ്ലീഷ്, എം.എസ്​സി മൈേക്രാബയോളജി (ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി -2020 അഡ്മിഷൻ, സപ്ലിമെന്‍ററി -2018-2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 23 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 26 വരെയും അപേക്ഷിക്കാം. വിവിധ കോഴ്​സുകളിൽ പ്രവേശനം സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിൽ എം.എസ്​.ഡബ്ല്യു, എം.എസ്​.ഡബ്ല്യു (ഡി.എം), എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക്​ ഓൺലൈനായി ആഗസ്റ്റ് 22 മുതൽ http://www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story